സ്നേഹത്തിന്റെ നനുത്ത നൂലില്‍ കോര്‍ത്ത ജീവിതഗന്ധിയായ കഥകളാണ് മഴപ്പക്ഷി. പരിചിതമെന്ന് തോന്നിപ്പിക്കുന്ന കഥാവഴികളിലൂടെ തങ്ങളിടങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന ആഖ്യാനരീതി. അമ്മയൊഴിഞ്ഞ കൂട്ടില്‍ തനിച്ചായിപ്പോയ കുഞ്ഞിന് അന്ന് വേണ്ടതൊരു താരാട്ട് പാട്ടായിരുന്നു. ഒരേ പൊക്കിള്‍ക്കൊടിയില്‍ പിറന്നവള്‍ക്കൊപ്പം അഴലുന്ന പല ജീവനുകളോടുമുള്ള അനുകമ്പ കാത്തു സൂക്ഷിക്കുന്ന മനസ്സുമായി ശ്യാം, കണ്ണാടിച്ചിത്രങ്ങളില്‍ വേപഥു പൂണ്ട പ്രിയ, കുടുംബമെന്ന സ്നേഹക്കൂട്ടിലേക്ക് തിരിച്ചറിവിന്റെ കൈപിടിച്ച് തിരികെയെത്തുന്ന ഡോ: മൈഥിലി മേനോന്‍, പ്രകൃതിയെ ജീവനു തുല്യം സ്നേഹിച്ച മീരയും മാലിനിയും, ജന്മം നല്‍കിയവനില്‍ നിന്നു പോലും പെണ്‍മക്കളെ പൊതിഞ്ഞ് പിടിക്കുന്ന അരക്ഷിതത്വബോധം പകര്‍ന്ന വിഭ്രാന്തചിന്തകളുമായി ശിവ. ‘മഴപ്പക്ഷി’. ഹിമ സാറ ജേക്കബ്. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.