ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിനോയ് വിശ്വം. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്നയാള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ സമഗ്രമായ, അന്വേഷണം വേണം. രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്നുകാണിക്കാനുള്ള അന്വേഷണങ്ങളൊന്നും ഇടയ്ക്കുവെച്ച് വഴിമാറിപ്പോകാൻ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.ബി.ജെ.പി സ്ഥാനാര്‍ഥിയെ മുതല്‍ കള്ളപ്പണംവരെ ഒളിച്ചുകടത്തും. ഒളിച്ചുകടത്തല്‍ ബി.ജെ.പിക്ക് ശീലമാണ്. അതിന് വേണ്ടി അവര്‍ ചാക്ക്, ആംബുലന്‍സ് . ട്രക്ക് എല്ലാം ഉപയോഗിക്കും, ബിനോയ് വിശ്വം പറഞ്ഞു.പോലീസ് ബി.ജെ.പിയുടെ ഭാഗത്തേക്ക് ഒരിക്കലും ചാഞ്ഞുപോകാന്‍ പാടില്ല, ചാഞ്ഞുപോകില്ല, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.