കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തിയെന്നും സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കോൺഗ്രസ് നേതാവ്ക കെ സി വേണുഗോപാൽ. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.