എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. എ.സി. ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിചിരിക്കുന്ന ബസിൽ പോലീസ് പരിശോധന നടത്തി. ഉടൻ റിപ്പോർട്ട് നൽകും. അതോടൊപ്പം കെ.എസ്.ആർ.ടി.സി. യും സംഭവം അന്വേഷിക്കുന്നുണ്ട്. റീജണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ പി. അബൂബക്കർ, എറണാകുളം ഡിപ്പോ എൻജിനീയർ എസ്. സുഭാഷ് എന്നിവരടങ്ങിയ കെ.എസ്.ആർ.ടി.സി. സംഘം ബസ് പരിശോധിച്ചു. റിപ്പോർട്ട് രണ്ടുദിവസത്തിനകം സമർപ്പിക്കും. ബസ് നിർമാണകമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് തന്നെയാണെന്നാണ് കെ.എസ്.ആർ.ടി.സി. യുടെയും പ്രാഥമിക നിഗമനം.