ദുബായ് വിമാനത്താവളങ്ങളിലും വിമാന കമ്പനികളുമായി അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്നത് 1.85 ലക്ഷം തൊഴിലവസരങ്ങള്‍. ദുബായ് എയര്‍പോര്‍ട്ട് അധികൃതരും എമിറേറ്റ്സ് ഗ്രൂപ്പുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2030 ഓടെ വ്യോമയാന മേഖലയിലെ തൊഴില്‍ ശക്തി 8.16 ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതോടോപ്പം, നിര്‍മാണത്തിലിരിക്കുന്ന അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം വരുന്നതോടെ 1.32 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി തുറക്കും. 400 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഇവിടെ പ്രതിവര്‍ഷം 26 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 26,000 കോടി രൂപയാണ് നിര്‍മാണ ചിലവ്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധ തൊഴിലാളികള്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. ദുബായില്‍ ജോലി ചെയ്യുന്നവരില്‍ അഞ്ചില്‍ ഒന്നു പേര്‍ വ്യോമയാന മേഖലയിലാണുള്ളതെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് നടത്തിയ ആഗോള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ഇത് നാലില്‍ ഒന്നായി വര്‍ധിക്കും. 6.31 ലക്ഷം പേരാണ് നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.