തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 324.79 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 274.89 കോടി രൂപയേക്കാള്‍ ലാഭം 18 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 460.57 കോടി രൂപയില്‍ നിന്ന് 550.35 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 2804.07 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ ഇത് 2,484.48 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 4.50 ശതമാനത്തില്‍ നിന്ന് 4.40 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിന്റെ മൊത്തം ബിസിനസ് രണ്ടാം പാദത്തില്‍ 1.90 ലക്ഷം കോടിയായി. വായ്പകള്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 74,947 കോടി രൂപയില്‍ നിന്ന് 84,714 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 14,998 കോടി രൂപയില്‍ നിന്ന് 10.74 ശതമാനം വര്‍ധനയോടെ 16,609 കോടി രൂപയായി. ഭവന വായ്പകളില്‍ 41.94 ശതമാനവും വാഹന വായ്പകളില്‍ 18.11 ശതമാനവും വര്‍ധന രേഖപ്പെടുത്തി. നിക്ഷേപങ്ങള്‍ 97,085 കോടി രൂപയില്‍ നിന്ന് 1,05,451 കോടിയുമായി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *