ഹന്ന റെജി കോശിയും കലേഷ് രാമാനന്ദനും ഒന്നിക്കുന്ന ‘ഫെയ്സസ്’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. ടോപ്ലെസ് ആയി ബോഡി പെയ്ന്റിങ് ചെയ്താണ് നായകനും നായികയും ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നവാഗതനായ നീലേഷ് ഇകെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്വികെഎ മൂവീസിന്റെ ബാനറില്‍ എസ്കെആര്‍, അര്ജുന് കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുമന് സുദര്‍ശനനും, നീലേഷും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ബികെ ഹരിനാരായണന്റെതാണ് വരികള്‍. സരയു, അര്ജുന് ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍ജെ വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്.