വാഹന വിപണിയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് മഹീന്ദ്ര. പുതിയ അഞ്ച് ഡോര്‍ ഥാര്‍ റോക്സ് ബുക്കിംഗ് ആരംഭിച്ച് 60 മിനിറ്റിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗ് കമ്പനിക്ക് ലഭിച്ചു. 1,76,218 ഥാര്‍ റോക്ക്സ് എസ്യുവികള് ബുക്ക് ചെയ്യപ്പെട്ടു. ബുക്കിംഗിലൂടെ മാത്രം ഥാര്‍ 31,730 കോടി രൂപ സമാഹരിച്ചു. അതായത് ആദ്യ മണിക്കൂറില്‍ മഹീന്ദ്ര സ്വന്തമാക്കിയ റോക്സിന്റെ ബുക്കിങ് മൂല്യം 31,730 കോടി രൂപ വരും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹീന്ദ്ര കമ്പനിയുടെ ഈ കാര്‍ ബുക്ക് ചെയ്യണമെങ്കില്‍ 21,000 രൂപ ബുക്കിംഗ് തുക നല്‍കണം. ബുക്കിംഗ് ആരംഭിച്ചതോടെ ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവും കമ്പനി ആരംഭിച്ചിട്ടുണ്ട്. മഹീന്ദ്ര ഥാര്‍ റോക്ക്സില്‍ അഞ്ച് പേര്‍ക്ക് സുഖമായി ഇരിക്കാം. അവധിക്കാലത്ത് കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ 447 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്. സുരക്ഷയ്ക്കായി 6-എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നിവയുള്‍പ്പെടെ വിവിധ സുരക്ഷാ ഫീച്ചറുകളുമായാണ് വരുന്നത്.