ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇമാക്‌സ് 7 വിപണിയില്‍. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പ്രീമിയം ട്രിമ്മിന്റെ ആറ് സീറ്റ് മോഡലിന് 26.90 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 27.50 ലക്ഷം രൂപയുമാണ് വില. ഉയര്‍ന്ന മോഡലായ സുപ്പീരിയറിന്റെ ആറ് സീറ്റ് ട്രിമ്മിന് 29.30 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 29.9 ലക്ഷം രൂപയുമാണ് വില. ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യ വാഹനം ഇ6 ന്റെ പുതുക്കിയ രൂപമാണ് ഇമാക്‌സ് 7. ക്വാര്‍ട്‌സ് ബ്ലൂ, ഹാര്‍ബര്‍ ഗ്രേ, ക്രിസ്റ്റല്‍ വൈറ്റ്, കോസ്‌മോ ബ്ലാക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും. രണ്ട് ബാറ്ററി ഓപ്ഷനോടു കൂടിയാണ് വാഹനം എത്തുന്നത്. ഇരു മോഡലുകളുടേയും ഉയര്‍ന്ന വേഗം 180 കിലോമീറ്ററാണെന്ന് ബിവൈഡി പറയുന്നു. 7 കിലോവാട്ട് എസി ചാര്‍ജര്‍ ബിവൈഡി നല്‍കുന്നുണ്ട്. പ്രീമിയം മോഡല് 89 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങും സുപ്പീരിയര്‍ 115 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങും സപ്പോര്‍ട്ട് ചെയ്യും. എണ്‍പതി ശതമാനം വരെ ചാര്‍ജ് ആകാന്‍ 37 മിനിറ്റ് മാത്രം മതി. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയും മോട്ടറിന് 8 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വാറന്റിയുമുണ്ട്.