https://dailynewslive.in/ ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയത് ഏറ്റവും വേദനയുണ്ടാക്കുന്ന പരാമര്‍ശമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനയാണിതെന്നും അത് നടത്തിയിട്ട് 24 മണിക്കൂര്‍ മുഖ്യമന്ത്രി മിണ്ടിയില്ലെന്നും അമളി പറ്റിയാല്‍ ധൈര്യമായി തിരുത്തണമെന്നും പി.ആര്‍ ഏജന്‍സി ഉണ്ടെങ്കില്‍ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം വയനാട് സഹായധനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും ഇത് വളരെ ഗൗരവമായി അവതരിപ്പിക്കേണ്ട വിഷയമാണെന്നും ഇങ്ങനെ ആണോ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

https://dailynewslive.in/ ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി എം ആര്‍ അജിത്കുമാര്‍ കണ്ടത് മഹാപാപമായി തോന്നുന്നില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൂരം കലക്കിയതില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് എഡിജിപിക്ക് എതിരാണെന്നും മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അന്‍വറിന്റെ വിമര്‍ശനം ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണെന്നും എന്തായാലും അന്‍വറിന് പിന്നാലെ കൂടാന്‍ ആളുകള്‍ ഉണ്ടെന്നും മലബാറില്‍ സിപിഎമ്മിനെ ഭയപ്പെടുത്താന്‍ അന്‍വറിന് സാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 4 ലെ വിജയി : ശ്രീകുമാര്‍.എസ്, ചെങ്ങമനാട്, ആലുവ, എറണാകുളം*

https://dailynewslive.in/ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 6 പ്രതികളുടേയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

https://dailynewslive.in/ കാന്തപുരം വിഭാഗത്തിന്റെ വാരികയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം. എപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരികയായ രിസാലയിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സിപിഎമ്മിന്റെ അടുത്തകാല സമീപനങ്ങളെന്നും , ജില്ലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളും മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആര്‍എസ്എസ് കൂടിക്കാഴ്ച്ചയും വാരികയിലെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് സിപിഎം കടന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സിപിഎം. പത്തിന് മുന്‍പ് പ്രഖ്യാപനം വരുമെന്ന് കണക്ക് കൂട്ടിയാണ് പാര്‍ട്ടിയുടെ നീക്കങ്ങള്‍. 11 ന് സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രാഥമിക ചര്‍ച്ച നടക്കുമെന്നാണ് വിവരം.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. അഴിയൂര്‍ സ്വദേശികളായ ജാബിര്‍, നടുച്ചാലില്‍ നിസാര്‍, കല്ലമ്പത്ത് ദില്‍ഷാദ്, കുറ്റിയില്‍ അഫ്‌സല്‍, കൊടി സുനി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

https://dailynewslive.in/ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്നും. കണക്ക് അനുസരിച്ചു രാജ്യത്തെ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും കെ എം ഷാജി പറഞ്ഞു.

https://dailynewslive.in/ മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചെന്നു മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്‍. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ ചില ഞരമ്പ് രോഗികള്‍ക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തില്‍ മുഖ്യമന്ത്രി പെട്ടുപോവരുത്. കാട്ടിലെ പുലിയെ പിടിക്കാന്‍ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കല്‍ ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാറുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലെ പരസ്യ പ്രതികരണങ്ങളില്‍ സിപിഐക്കുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത. മുന്നണി മര്യാദ പാലിക്കാത്ത പ്രതികരണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വാഹക സമിതിയില്‍ നിലപാടെടുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് അപ്പുറം വക്താക്കള്‍ വേറെ വേണ്ടെന്നാണ് പ്രകാശ് ബാബുവിനുള്ള ബിനോയ് വിശ്വത്തിന്റെ മറുപടി.

https://dailynewslive.in/ ഒരു കപ്പലില്‍നിന്ന് 10330 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ് നേട്ടം. രാജ്യത്തെ തുറമുഖങ്ങളില്‍ തന്നെ ഒരു കപ്പലില്‍നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നര്‍ നീക്കങ്ങളില്‍ ഒന്നാണിത്. ട്രയല്‍ റണ്‍ സമയത്ത് തന്നെ ഇത്രയധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തിന്റെ മികവിന്റെ അടയാളമാണ്.

https://dailynewslive.in/ ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദീഖ് അന്വേഷണ സംഘത്തിന് കത്ത് നല്‍കി. കത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നല്‍കി വിളിപ്പിച്ച് സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

https://dailynewslive.in/ എ.ടി.എം. കവര്‍ച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി തൃശൂരിലെത്തിച്ചു. തൃശൂരിലെ മൂന്നു എ.ടി. എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ മേവാത്തി കൊള്ള സംഘത്തെയാണ് തമിഴ്നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ചത്. ഇവരെ തൃശൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിനുശേഷം കോടതിയില്‍ ഹാജരാക്കി. എ.ടി.എം. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട് നാമക്കലില്‍ വച്ചാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.

https://dailynewslive.in/ കേള്‍വിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നല്‍കിയ ഹര്‍ജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കവെ ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇപ്പോള്‍ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തിയത്. ബധിരനെന്നോ കേള്‍വിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

https://dailynewslive.in/ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം.

https://dailynewslive.in/ കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. ഇന്നലെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ആനയുടെ പുതിയ പിണ്ഡം നോക്കി പുതുപ്പള്ളി സാധുവിനെ കണ്ടെത്തുകയായിരുന്നു. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യപ്രശ്‌നങ്ങളോ ഒന്നുമില്ല. ഭയന്നുപോയതു കൊണ്ടാണ് ഓടിയതെന്നും ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണെന്നും ഉടമ വ്യക്തമാക്കി.

https://dailynewslive.in/ തൃശൂര്‍ വരവൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂര്‍ സ്വദേശി രവി, അരവിന്ദാക്ഷന്‍ എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റതെന്നാണ് വിവരം. പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയില്‍ കണ്ടെത്തി.

https://dailynewslive.in/ തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ യുവാവിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ അടുത്തിടെ ചെയ്തത് ഇന്ത്യന്‍ വ്യോമസേന നേരത്തെ ചെയ്തിട്ടുണ്ടെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിംഗ്. 2019 ഫെബ്രുവരി 26-ന് പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിനെതിരെ നടത്തിയ ബാലാകോട്ട് ആക്രമണം അദ്ദേഹം ഉദാഹരിച്ചു. നസ്റല്ലയ്ക്ക് തുല്യനായ ഒരാളെ ഇല്ലാതാക്കാനുള്ള കഴിവ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ബാലാക്കോട്ട് ഓര്‍മ്മിപ്പിച്ചത്.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈന്‍ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മെട്രോ പാതയ്‌ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈല്‍ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വര്‍ധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈന്‍ നഗരത്തിലെ ഗതാഗതകുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കമെന്നാണ് പ്രതീക്ഷ.

https://dailynewslive.in/ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുന്നു 90 അംഗ നിയമസഭയിലേയ്ക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാവിലെ 7 മണി മുതല്‍ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറാന്‍ ലക്ഷ്യമിട്ട് ബിജെപിയും ഒരു ദശാബ്ദത്തിനിപ്പുറം അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

https://dailynewslive.in/ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ അതിശക്തമായ ആക്രമണം. യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തില്‍ 15 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെങ്കടലില്‍ എണ്ണക്കപ്പല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്.

https://dailynewslive.in/ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാല്‍ കുന്നില്‍ നിന്നും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാന്റേത് എന്നാണ് സൂചന.

https://dailynewslive.in/ ഇസ്രായേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി. ഇസ്രായേലിനെതിരെ ഇറാന്‍ അടുത്തിടെ നടത്തിയ മിസൈല്‍ ആക്രമണം ഇസ്രായേല്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഇറാന്‍ സായുധ സേന നല്‍കിയ ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നായിരുന്നു ഖമേനിയുടെ വാക്കുകള്‍. ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഖമേനിയുടെ കൈവശം റഷ്യന്‍ നിര്‍മ്മിത ഡ്രാഗുനോവ് റൈഫിള്‍ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

https://dailynewslive.in/ പ്രാരംഭ ഓഹരി വില്പനയ്ക്ക് മുന്നോടിയായി വേഗമേറിയ ഭക്ഷണവിതരണ സര്‍വീസ് പ്രഖ്യാപിച്ച് സ്വിഗ്ഗി. ബോള്‍ട്ട് എന്ന പേരിട്ട സര്‍വീസില്‍ വെറും 10 മിനിറ്റ് കൊണ്ട് ഓര്‍ഡറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. തുടക്കത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ഈ സേവനം. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതുവഴി കൂടുതല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കമ്പനി. ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി, പൂന നഗരങ്ങളിലാകും ബോള്‍ട്ട് സേവനം തുടക്കത്തില്‍ ലഭിക്കുക. സ്വിഗ്ഗി ഐ.പി.ഒ നവംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ ഐ.പി.ഒയ്ക്ക് സെബി അനുമതി നല്‍കിയിരുന്നു.

https://dailynewslive.in/ സ്പാം സന്ദേശങ്ങള്‍ ചെറുക്കുന്നതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ബിസിനസ് ആവശ്യത്തിനായുളള സന്ദേശങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, ആപ്പ് ലിങ്കുകള്‍, ഫയല്‍ അറ്റാച്ച്‌മെന്റുകള്‍ തുടങ്ങിയ ഉള്ളടക്കങ്ങള്‍ കമ്പനികള്‍ ഉപയോക്താക്കളിലേക്ക് പ്രചരിപ്പിക്കുന്നതിന് മുമ്പായി ടെലികോം ദാതാക്കളെ അറിയിക്കേണ്ടതാണ്. ഒരു സുരക്ഷിത സംവിധാനത്തിലൂടെ പരിശോധിച്ചുറപ്പിച്ച സന്ദേശങ്ങള്‍ മാത്രമാണ് ഉപയോക്താക്കളിലേക്ക് ഡെലിവര്‍ ചെയ്യുക. അതേസമയം സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നതാണ്. വൈറ്റ്‌ലിസ്റ്റിംഗ് എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ തട്ടിപ്പുകളില്‍ നിന്നും അനാവശ്യ സന്ദേശങ്ങളില്‍ നിന്നും മൊബൈല്‍ ഉപയോക്താക്കളെ സംരക്ഷിക്കുമെന്നും ട്രായ് വ്യക്തമാക്കുന്നു. ഒറ്റത്തവണ പാസ്വേഡുകള്‍, പ്രമോഷണല്‍ ഓഫറുകള്‍, അക്കൗണ്ട് അപ്‌ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാത്തരം വാണിജ്യ സന്ദേശങ്ങളും വൈറ്റ്‌ലിസ്റ്റ് ചെയ്യപ്പെടണമെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു.

https://dailynewslive.in/ നവാഗതനായ എന്‍ വി മനോജ് സംവിധാനം ചെയ്ത് എംജെഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാര്‍ട്ടിന്‍ ജോസഫ് നിര്‍മ്മിക്കുന്ന ‘ഓശാന’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഓശാനയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് മെജോ ജോസഫും തിരക്കഥ ഒരുക്കിയിട്ടുള്ളത് ജിതിന്‍ ജോസുമാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് 123 മ്യൂസിക്സ് ആണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ‘ഓശാന’. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ എന്നിവര്‍ക്കൊപ്പം ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസമദ്, നിഴല്‍കള്‍ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായര്‍, കൃഷ്ണ സജിത്ത് എന്നിവരുമുണ്ട്.

https://dailynewslive.in/ അന്‍വര്‍ സാദത്ത്, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാമുദ്ദീന്‍ നാസര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അര്‍ധരാത്രി’. സിനിമയുടെ ചിത്രീകരണം എറണാകുളം മാടവനയില്‍ തുടങ്ങി. മസ്‌കറ്റ് മൂവി മേക്കേഴ്സ്, ഔറ മൂവീസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. സ്‌കൂള്‍ ഡയറി എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദത്ത് നായകനാവുന്ന ചിത്രമാണിത്. ബിനു അടിമാലി, ചേര്‍ത്തല ജയന്‍, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്‌മാന്‍, കാര്‍ത്തിക് ശങ്കര്‍, അജിത്കുമാര്‍ (ദൃശ്യം ഫെയിം), ഷെജിന്‍, രശ്മി അനില്‍ എന്നിവരും മറ്റു താരങ്ങളും അഭിനയിക്കുന്നു. ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു.

https://dailynewslive.in/ ചെറു എസ്യുവി മാഗ്‌നൈറ്റിന്റെ പുതിയ രൂപം വിപണിയില്‍. ഒരു ലീറ്റര്‍ പെട്രോള്‍, പെട്രോള്‍ എഎംടി, ടര്‍ബോ പെട്രോള്‍, പെട്രോള്‍ സിവിടി ഗിയര്‍ബോക്സുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 11.50 ലക്ഷം രൂപ വരെയാണ്. വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം. ഗ്രില്ലില്‍ കൂടുതല്‍ ക്രോം, ഗ്ലോസ് ബ്ലാക് എലമെന്റും നല്‍കിയിരിക്കുന്നു. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 72എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100എച്ച്പിയും ടോര്‍ക്ക് 160 എന്‍എമ്മും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാനുവല്‍ ഗിയര്‍ബോക്സ് രണ്ട് എന്‍ജിനുകളിലും ലഭിക്കും എന്നാല്‍ എംഎംടി ഗിയര്‍ബോക്സ് 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനിലും സിവിടി ഗിയര്‍ബോക്സ് ടര്‍ബോ പെട്രോള്‍ എന്‍ജിനിലും മാത്രം.

https://dailynewslive.in/ ‘നന്നായാല്‍ നാടിനും നാട്ടാര്‍ക്കും, ചീത്തയായാല്‍ അച്ഛനും അമ്മയ്ക്കും’ എന്നാണ് തലമുറബന്ധങ്ങളെക്കുറിച്ച് നാട്ടുമ്പുറത്തുകാര്‍ പറയാറ്. അക്ഷരാഭ്യാസമില്ലാത്ത ചുറ്റുവട്ടത്തുനിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ലോകാവബോധത്തിലേക്കു വളര്‍ന്ന ഒരു അച്ഛനെക്കുറിച്ച് ആ അവബോധം ഉള്‍ക്കൊണ്ടു വളര്‍ന്ന മകന്‍ നടത്തുന്ന നിരീക്ഷണങ്ങളാണ് ഈ കൃതിയില്‍. കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളും പ്രഗല്ഭനായ മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെക്കുറിച്ച് മകന്‍ എഴുതിയ ജീവചരിത്രം. ‘ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടന്‍’. ആര്യാടന്‍ ഷൗക്കത്ത്. മാതൃഭൂമി. വില 144 രൂപ.

https://dailynewslive.in/ നമ്മുടെ ശരീരത്തില്‍ ഏതാണ്ട് 60 ശതമാനവും ജലമാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതു മുതല്‍ കോശങ്ങളില്‍ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ജോലിയും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശത്തിന്റെതാണ്. എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ശരീരത്തില്‍ ജലാംശം കൂടിയേ തീരൂ. കാലാവസ്ഥ, വ്യക്തിയുടെ ശരീരഭാരം, പ്രായം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ദിവസം ഒരു വ്യക്തി എത്ര അളവ് വെള്ളം കുടിക്കണമെന്ന് തീരുമാനിക്കുന്നത്. എങ്കിലും എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ വെള്ളം കുടിക്കാന്‍ നല്ല മടിയുള്ളവരാണ് മിക്ക ആളുകളും. ശരീരത്തില്‍ ജലാംശം കുറയുമ്പോഴാണ് നമ്മുടെ ദാഹം അനുഭവപ്പെടുക. അപ്പോള്‍ നമ്മളില്‍ മിക്ക ആളുകള്‍ മധുരപാനീയങ്ങള്‍ അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിച്ച് ആ ദാഹത്തെ ശമിപ്പിക്കും. എന്നാല്‍ ഇത് താല്‍ക്കാലികമാണ്. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ ഇത്തരം പാനീയങ്ങള്‍ കഴിയില്ല. വെള്ളത്തിന് വെള്ളം തന്നെ കുടിക്കണം. വെള്ളം കുടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വെള്ളം കഴിക്കുന്നതും. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളിലൂടെയും ജലാംശം നമ്മുടെ ശരീരത്തിലെത്തും. ഇത്തരം പഴങ്ങളില്‍ മറ്റ് പോഷകങ്ങള്‍ക്കൊപ്പം ധാരാളം ജലാംശവും അടങ്ങിയിരിക്കുന്നു. ഇത് കൂടുതല്‍ സുരക്ഷിതമാണ്. ശരീരത്തില്‍ സാധാരണഗതിയിലുള്ള ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നതിനൊപ്പം കഴിക്കുകയും വേണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനായി ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും ഭക്ഷണക്രമത്തില്‍ ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി ചേര്‍ക്കുകയും ചെയ്യുക. തണ്ണിമത്തന്‍, മുന്തിരി, ഓറഞ്ച്, പോലുള്ള പഴങ്ങളിലും വെള്ളരി, തക്കാളി പോലുള്ള പച്ചക്കറികളിലും ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. തൈര്, ഓട്സ് തുടങ്ങിയവയിലും വെള്ളം അടങ്ങിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.03, പൗണ്ട് – 110.26. യൂറോ – 92.22, സ്വിസ് ഫ്രാങ്ക് – 97.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.33, ബഹറിന്‍ ദിനാര്‍ – 223.09, കുവൈത്ത് ദിനാര്‍ -274.51, ഒമാനി റിയാല്‍ – 218.40, സൗദി റിയാല്‍ – 22.37, യു.എ.ഇ ദിര്‍ഹം – 22.88, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 61.87.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *