sarat 1
കെ പി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരം. സുധാകരന്‍റെ ശൈലിയിലും അംഗത്വ പട്ടികയിലുള്ള അമർഷവും  മൂലമാണ് ശരത് പത്രിക നൽകാനൊരുങ്ങിയത്. മത്സരമില്ലാതെ കെ സുധാകരനെ സമവായത്തിലൂടെ വീണ്ടും പ്രസിഡണ്ടാക്കാൻ ധാരണയിലെത്തിയ നേതൃത്വത്തെ ശരത്ചന്ദ്രപ്രസാദിന്‍റെ നീക്കം അമ്പരിപ്പിച്ചു. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് ശരത് മത്സരത്തിൽ നിന്ന് പിന്മാറി. പിന്നാലെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി യോഗം പ്രമേയം പാസാക്കി.
മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മോദിയേയും ഫാസിസത്തേയും വിമർശിക്കുമ്പോൾ എന്തിനാണ് സിപിഎമ്മിന് അസ്വസ്ഥതയെന്ന് സതീശൻ ചോദിച്ചു. യാത്ര റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടിക്കെതിരേ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്കുന്നു.. ടിഡിഎഫ് കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്‍കി.എന്നാൽ  മുഖ്യമന്ത്രിയുമായുള്ള ചര്‍ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്‍ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്.
അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഇന്ന് വിസ്‌തരിച്ച നാല് സാക്ഷികളും കൂറുമാറി.  ഇതോടെ കൂറ് മാറിയവരുടെ എണ്ണം 20 ആയി. ഇന്നലെ കൂറുമാറിയ സാക്ഷി  സുനിൽ കുമാറിനെ  വിചാരണക്കോടതി വീണ്ടും വിസ്തരിച്ചു. ദൃശ്യങ്ങൾ വീണ്ടും കാണിച്ചതോടെ ഇന്നലെത്തെ മൊഴി സുനിൽ കുമാർ തിരുത്തി. സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി നാളെ പരിഗണിക്കും.

ഗുരുതരമായ തെരുവുനായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു.വാക്സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല’. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത് എന്ന്  ലേഖനത്തിൽ പരിഹസിക്കുന്നു. എന്നാൽ പ്രശ്നം ഗുരുതരമായതോടെ സ‍ര്‍ക്കാ‍ര്‍ പേപിടിച്ച നായ്ക്കളെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കയറിയിട്ടുണ്ട്. നായകൾക്കായി ഊർജിത വാക്സിനേഷൻ ഡ്രൈവ് തുടങ്ങുകയും ചെയ്തു.

ലഖിംപൂർ ഖേരിയിൽ ബലാത്സംഗം ചെയ്ത്  ക്രൂരമായി കൊലചെയ്യപ്പെട്ട സഹോദരിമാരുടെ പോസ്റ്റുമോ‍ർട്ടം നടപടികൾ പൂർത്തിയായി. തെളിവ് കണ്ടെത്താനായി പോസ്റ്റുമോർട്ടം നടപടികളെല്ലാം ക്യാമറിയിൽ പതിപ്പിച്ചിട്ടുണ്ട്. അതിനിടെ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ തൂക്കി കൊല്ലണമെന്നാണ്  പെൺകുട്ടികളുടെ അച്ഛൻ വാർത്താ ഏജൻസിയോട് പറഞ്ഞത്. പോസ്റ്റുമോർട്ടത്തിന് ശേഷം പെൺ കുട്ടികളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം എപ്പോൾ നടത്തണമെന്ന്  തീരുമാനിച്ചിട്ടില്ല.

https://youtu.be/u4sp5QHgl4w

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *