ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില് ഒരു മുറി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ‘അവളൊരു മാലാഖയുടെ ഖല്‍ബുള്ളോരു സ്ത്രീയാണെടാ’. എന്ന രഘുനാഥ് പാലേരിയുടെ കഥാപാത്രത്തിലൂടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍, ഒരേ സമയം ത്രില്ലും വൈകാരിക മുഹൂര്‍ത്തങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ഒക്ടോബര്‍ നാലിനാണ് ചിത്രത്തിന്റെ റിലീസ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കട്ടിലിനെ ജീവനുതുല്യം സ്നേഹിക്കുന്നൊരു സ്ത്രീ. അവരുടെ പരിചയക്കാര്. ആ സ്ത്രീയുടെ ജീവിതത്തിലേക്ക് അവിചാരിതമായി വന്നുചേരുന്ന ഒരു ടാക്സി ഡ്രൈവറും മറ്റൊരു യുവതിയും. ഇവര്‍ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ‘ഒരു കട്ടില് ഒരു മുറി’യുടെ ഇതിവൃത്തം. ഷമ്മി തിലകന്, വിജയരാഘവന്, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്ദ്ദനന്, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.