ഒരു ദിവസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും റോക്കറ്റിലേറി സ്വര്‍ണം. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 7,100ലും പവന്‍ വില 56,800ലുമെത്തി. കേരളത്തിലെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 20 മുതല്‍ കുതിപ്പ് തുടരുന്ന സ്വര്‍ണം ഇതുവരെ പവന് 2,200 രൂപയുടെ വര്‍ധനയാണ് നേടിയത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് 30 രൂപ വര്‍ധിച്ച് 5,870 രൂപയിലെത്തി. യുദ്ധഭീതിയില്‍ ഉയര്‍ച്ച ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം കടുത്തതാണ് ഇപ്പോള്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. പണിക്കൂലിയടക്കം 61, 500 രൂപയ്ക്കടുത്ത് നല്‍കിയാലെ ഒരു പവന്‍ ആഭരണം ലഭ്യമാകൂ.