ബി ജെ പിയെ കടന്നാക്രമിച്ചും ആർ എസ് എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചും അരവിന്ദ് കെജ്രിവാൾ . ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആർ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവർത്തിച്ച കെജ്രിവാൾ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങൾ എറിയുകയായിരുന്നു.മോഹൻ ഭാഗവത് ഉത്തരം നൽകണം എന്ന് പറഞ്ഞുകൊണ്ടാണ് എ എ പി ദേശീയ കൺവീനറായ കെജ്രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്.ജനാധിപത്യം തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുകയാണോ ആർ എസ് എസ് എന്നതിനും സർ സംഘ് ചാലക് ഉത്തരം നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan