എഡിജിപി എം ആർ അജിത് കുമാർ,  ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മാധ്യമങ്ങളെ കാണും. പതിനൊന്ന് മണിക്ക് വാര്‍ത്താസമ്മേളനം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് അടക്കമുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്.തൃശ്ശൂര്‍ പൂരം കലക്കിയതിൽ അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നതിലും സിപിഐ നേതൃത്വം പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *