ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ‘ഗോസ്റ്റ് പാരഡൈസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓസ്ട്രേലിയന്‍ ചലച്ചിത്ര -ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ‘ഗോസ്റ്റ് പാരഡൈസിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്നത് ജോയ് കെ മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജോയ് കെ മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്, അംബിക മോഹന്‍, പൗളി വത്സന്, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. നവംബറില്‍ ഓസ്ട്രേലിയയില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഗോസ്റ്റ് പാരഡൈസ് ടൈറ്റില്‍ സോങ് റീലീസ് ചെയ്യും.