ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലെ വാനര ലോകം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ടിബറ്റന്‍ വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗാനം. ജോബ് കുര്യനും ജെ’മൈമയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരന്റെ വരികള്‍ക്ക് മുജീബ് മജീദ് സം?ഗീതം പകര്‍ന്നത്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി ആണ് നായികയായി എത്തുന്നത്. ഹരിദാസ്വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.