ആർ എസ് എസ് നേതൃത്വവുമായി രഹസ്യബാന്ധവമുണ്ടാക്കിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി പി എം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്ന് കെ പി സി സി വർക്കിംങ്ങ് പ്രസിഡന്റ് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. ബി ജെ പിക്ക് തൃശൂരിൽ ജയിക്കാൻ സൗകര്യമൊരുകണമെന്നും, തൃശൂർ പൂരം അലങ്കോലമാക്കി ഹൈന്ദവ വികാരം കത്തിച്ച് ബി ജെ പി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കണമെന്ന ആർ എസ്എസ് ആവശ്യം കമ്മീഷണറെ മുന്നിൽ നിർത്തി തൃശൂർപൂരം അലങ്കോലമാക്കി എ ഡി ജിപി സാധ്യമാക്കി കൊടുത്തെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു.