ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും ഈ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന എഴുത്തുകാരനെയും അനുവാചകര്‍ക്ക് ഈകൃതിയില്‍ കണ്ടുമുട്ടാനാവും. ‘മുടിയറക്കല്‍’. ഫ്രാന്‍സിസ് നൊറോണ. ഡിസി ബുക്‌സ്. വില 427 രൂപ.