yt cover 30

https://dailynewslive.in/ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം. 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കല്‍.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഓഗസ്റ്റ് 22 ലെ വിജയി : രാധാകൃഷ്ണന്‍.സി, പെരിയക്കുളം, ആലത്തൂര്‍, പാലക്കാട്*

https://dailynewslive.in/ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കും സിനിമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരന്‍. ഇച്ഛാശക്തിയുള്ള വ്യക്തിയാണ് സര്‍ക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നതെങ്കില്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. അമ്മ സംഘടന ഇത്രയും ദിവസം നിശബ്ദത പാലിച്ചുവെന്നും അവരില്‍ നിന്നും ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നില്ലെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ താര സംഘടനയായ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരാത്തതില്‍ സംഘടനയില്‍ ഭിന്നത. അമ്മ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. പ്രതികരിക്കാന്‍ വൈകിയതില്‍ താന്‍ വിഷമിക്കുന്നുവെന്നും അധികം വൈകാതെ എക്സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*

മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. ഗവണ്‍മെന്റിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു. രാഷ്ട്രീയ പാര്‍ട്ടികളെക്കാളും പവര്‍ഫുള്ളായ ഗ്രൂപ്പ് സിനിമയിലും സംഘടനകളിലും ഉണ്ടെന്ന് തെളിയിക്കാന്‍ ഇനി എന്താണ് തെളിവ് വേണ്ടതെന്നും ആഷിഖ് അബു ചോദിച്ചു. എതിരഭിപ്രായങ്ങള്‍ പറയാത്ത പ്രിയപ്പെട്ട അംഗങ്ങളെ മാത്രം ചേര്‍ത്ത് പിടിക്കുന്ന ഒന്ന് മാത്രമാണ് അമ്മ സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാന്‍ കഴിയുന്നുവെന്നു ചോദിച്ച ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ ആഷിക് അബു സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥയാണെന്നും പറഞ്ഞു.

https://dailynewslive.in/ സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടന്‍ ജോയ് മാത്യു. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകാം. ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി എന്നും ജോയ് മാത്യു വെളിപ്പെടുത്തി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):

*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തെറ്റു ചെയ്തവരെ സംരക്ഷിക്കാന്‍ പാടില്ലെന്നും സര്‍ക്കാരിന്റെ നടപടി അതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. സിനിമ മേഖലയെ മൊത്തത്തില്‍ വേട്ടയാടുന്നത് ശരിയല്ല. ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടലുണ്ടാക്കിയില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. അതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് ശേഷമാണല്ലോ റിപ്പോര്‍ട്ട് വന്നതെന്നും, ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാല്‍ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ജോളി വ്യക്തമാക്കി.

https://dailynewslive.in/ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നുവെങ്കിലും പ്രേക്ഷകര്‍ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും താരം വ്യക്തമാക്കി.

https://dailynewslive.in/ വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്നും സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ബാങ്കുകള്‍ മൗലികമായ കടമ മറക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അനുവാദം നല്‍കിയേക്കില്ലെന്ന് സൂചന. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ സിനിമ ചെയുന്നതില്‍ തടസമാകും. കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നതും സുരേഷ് ഗോപി ആലോചിക്കും. അതേസമയം മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തില്‍ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടതെന്നും സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

https://dailynewslive.in/ കൊളോണിയല്‍ സംസ്‌കാരം ഇപ്പോഴും പൊലീസില്‍ നിലനില്‍ക്കുന്നുവെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. കോഴിക്കോട് നടക്കുന്ന അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങളുള്ളത്. ചില ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ പെരുമാറുന്നു. അച്ചടക്ക നടപടിയുടെ പേരില്‍ ക്രൂരമായ വേട്ടയാടല്‍ നടക്കുന്നുവെന്നും ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാറിനെ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍. പൊലീസുകാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയായ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് താക്കീത് ചെയ്തത്. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്.

https://dailynewslive.in/ വൈക്കം എസ്എച്ച്ഒക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി സി.കെ. ആശ എംഎല്‍എ. എസ്എച്ച്ഒ കെ ജെ തോമസിനെതിരെ എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. പൊലീസ് ഓഫിസര്‍ എംഎല്‍എയെ അധിക്ഷേപിച്ചെന്നാണ് പരാതി. സ്റ്റേഷനിലെത്തി 2 മണിക്കൂര്‍ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാന്‍ തയ്യാറായില്ലെന്നും അവള്‍ അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎല്‍എ പരാതിയില്‍ പറയുന്നു.

https://dailynewslive.in/ മാസപ്പടി കേസില്‍ സി.എം.ആര്‍.എല്ലിനെതിരായ അന്വേഷണം എസ്എഫ്ഐഒ യ്ക്ക് തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. അതേസമയം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത വെള്ളിയാഴ്ച്ച പരിഗണിക്കാനായി മാറ്റി.

https://dailynewslive.in/ സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങള്‍ സ്‌കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെയും കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും കൈറ്റ് റീജിയണല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ അഞ്ചേമുക്കാല്‍കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. മഞ്ജു വാര്യര്‍ പങ്കാളിയായ നിര്‍മാണക്കമ്പനിയുടെ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യര്‍ക്ക് നടി നോട്ടീസയച്ചത്. ആവശ്യമായ സുരക്ഷ ലൊക്കേഷനില്‍ ഒരുക്കിയില്ലെന്നാണ് ശീതളിന്റെ പരാതിയില്‍ പറയുന്നത്.

https://dailynewslive.in/ നടി ശീതള്‍ തമ്പിയുടെ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിര്‍മാതാക്കള്‍. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോള്‍ വേണ്ട ചികിത്സ നല്‍കിയെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നല്‍കിയെന്നും നിര്‍മാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു. .

https://dailynewslive.in/ കൊല്ലം ചണ്ണപ്പേട്ടയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പരപ്പാടി എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങി പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പ്ലാന്റ് അനുവദിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

https://dailynewslive.in/ പാലക്കാട് പട്ടാമ്പിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ പാലക്കാട് ചാലിശ്ശേരിയില്‍ പനി ബാധിച്ച് യുവതി മരിച്ചു. മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്‌കുമാറിന്റെ മകള്‍ ഐശ്വര്യയാണ് മരിച്ചത്. ചെന്നൈയില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.

https://dailynewslive.in/ തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്‌കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാര്‍ബറില്‍ മീന്‍ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

https://dailynewslive.in/ റഷ്യയിലെ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂര്‍ റൂറല്‍ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തില്‍ നിന്നുള്ള റഷ്യന്‍ യാത്രയെ കുറിച്ചാണ് അന്വേഷിക്കുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷന്‍ വഴിയാണ് കുടുംബം അറിഞ്ഞത്.

https://dailynewslive.in/ മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. വെടിവെയ്പ്പിനിടെ നവീന്റെ വയറിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ മലയാള ചലച്ചിത്രനടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി ശ്രദ്ധേയനായ നടനാണ് നിര്‍മല്‍ ബെന്നി.

https://dailynewslive.in/ പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദര്‍ശനത്തിന് യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര ചെയ്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

https://dailynewslive.in/ തമിഴ്നാട് കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത13 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന കേസില്‍ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴര്‍ കക്ഷി നേതാവായിരുന്ന ശിവരാമന്‍ ആണ് ജീവനൊടുക്കിയത്.

https://dailynewslive.in/ പ്രഥമ ദേശീയ ബഹിരാകാശ ദിനം ഇന്ന്. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷച്ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു മുഖ്യാതിഥിയാകും. ഇന്ത്യ അയച്ച ചന്ദ്രയാന്‍-3 ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതിന്റെ സ്മരാണാര്‍ഥമാണ് ഈ വര്‍ഷം മുതല്‍ ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം ഇന്ത്യ ആഘോഷിക്കുന്നത്.

https://dailynewslive.in/ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെയും റിലയന്‍സ് ഹോം ഫിനാന്‍സിന്റെ മുന്‍ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 സ്ഥാപനങ്ങളെയും ഓഹരി വിപണിയില്‍ നിന്ന് 5 വര്‍ഷത്തേക്ക് വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്. അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

https://dailynewslive.in/ നേപ്പാളില്‍ 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 14 യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൊഖ്‌റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

https://dailynewslive.in/ മെട്രോ നിര്‍മ്മാണത്തിനിടെ കൂറ്റന്‍ ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് വീണു. സൂറത്ത് മെട്രോ നിര്‍മാണത്തിനിടെയാണ് സംഭവം. ആള്‍താമസം ഇല്ലാത്ത കെട്ടിടം ആയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൂറത്തിലെ മെട്രോ നിര്‍മാണത്തിനിടെ അപകടമുണ്ടാകുന്നത്.

https://dailynewslive.in/ തിരക്കേറിയ റോഡില്‍ കറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് സംഭവം. പവര്‍ ഹര്‍ഷ എന്ന മഹാദേവിനെതിരെ പോലീസ് കേസെടുത്തു. ജനപ്രീതി നേടാനും സോഷ്യല്‍ മീഡിയയില്‍ വൈറലാവാനും ലക്ഷ്യമിട്ടായിരുന്നു യൂട്യൂബറുടെ പ്രകടനം.

https://dailynewslive.in/ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ 13 ലക്ഷത്തിലധികം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കള്‍ ഓഗസ്റ്റ് 31-നകം സര്‍ക്കാര്‍ പോര്‍ട്ടലായ മാനവ് സമ്പത്തില്‍ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഈ മാസത്തെ ശമ്പളം നല്‍കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

https://dailynewslive.in/ അമേരിക്കയ്ക്ക് വേണ്ടി പോരാട്ടം തുടരാന്‍ എല്ലാവരും കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കമല ഹാരിസ്. സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസിഡന്റായിരിക്കും താനെന്ന് കമല ഹാരിസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ പദ്ധതികള്‍ വിപുലീകരിച്ച് മധ്യവര്‍ഗ്ഗത്തെ സംരക്ഷിക്കുമെന്നും രാഷ്ട്രീയ സാമൂഹ്യ വ്യത്യാസങ്ങളില്ലാതെ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകും താനെന്നും ചിക്കാഗോയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ കമല ഹാരിസ് വ്യക്തമാക്കി.

https://dailynewslive.in/ സുരക്ഷ പിന്‍വലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ദില്ലി പൊലീസ്. സുരക്ഷ പിന്‍വലിച്ചതല്ലെന്നും നിലവില്‍ പ്രതിഷേധങ്ങള്‍ ഹരിയാനയില്‍ നടക്കുന്നതിനാല്‍, അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമായിരുന്നു ദില്ലി പോലീസിന്റെ വിശദീകരണം. ബ്രിജ് ഭൂഷണെതിരെ കോടതിയില്‍ മൊഴി കൊടുക്കേണ്ട വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ദില്ലി പോലീസ് പിന്‍വലിച്ചെന്നായിരുന്നു വിനേഷിന്റെ ആരോപണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *