ഒരു ഭക്ഷണക്രമത്തിനും കാന്‍സറിനെ പൂര്‍ണ്ണമായും ഒഴിവാക്കാനോ ചികിത്സിക്കാനോ ഭേദമാക്കാനോ കഴിയില്ല, എന്നാല്‍ വിത്തുകള്‍ ഉള്‍പ്പെടെയുള്ള ചില ഭക്ഷണങ്ങള്‍ക്ക് കാന്‍സറിനെ തടയാനോ കാന്‍സര്‍ ചികിത്സയില്‍ സഹായിക്കാനോ കഴിയും. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റില്‍ എള്ള് ചേര്‍ക്കുന്നത് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും കരളിനെ ബാധിക്കുന്ന ഓക്സിഡേറ്റീവ് കേടുപാടുകള്‍ തടയുന്നു. കൂടാതെ ഫ്രീ റാഡിക്കല്‍ ഇഫക്റ്റുകള്‍ കുറയ്ക്കുന്ന അപൂര്‍വ ക്യാന്‍സറിനെതിരെ പോരാടുന്ന ഫൈറ്റേറ്റ് എന്ന സംയുക്തവും എള്ളില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയില്‍ കരോട്ടിനോയിഡുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീര വീക്കം കുറയ്ക്കുകയും കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ തടയുകയും ചെയ്യും. ആമാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലെ അര്‍ബദ സാധ്യത കുറയ്ക്കുന്നതിന് മത്തങ്ങ വിത്തുകള്‍ ഭക്ഷണക്രമത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്ന ലിഗ്നാനുകള്‍ സ്തനാര്‍ബുദം തടയാന്‍ സഹായിക്കും. ഒമേഗ 3-ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ ഫ്ലാക്സ് വിത്തുകള്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാനും ട്യൂമര്‍ വളര്‍ച്ച തടസപ്പെടുത്താനും സഹായിക്കും. ശരീരവീക്കം കുറയ്ക്കുന്നതിലൂടെ സെല്ലുലാര്‍ മ്യൂട്ടേഷന് സാധ്യത കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളില്‍ വിറ്റാമിന്‍ ഇ, സെലിനിയം തുടങ്ങിയ കാന്‍സര്‍ വിരുദ്ധ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സെലിനിയത്തില്‍ അടങ്ങിയ പ്രോട്ടീന്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതിന് വളരെ പ്രധാനമാണ്. കാന്‍സര്‍ വിരുദ്ധ ഭക്ഷണങ്ങളില്‍ ഒന്നാണ് ചിയ വിത്തുകള്‍. കാന്‍സറിനെ ചെറുക്കുന്ന ലിഗ്നാന്‍ സംയുക്തത്തിന്റെ മികച്ച ഉറവിടമാണ് ചിയ വിത്തുകള്‍. ബ്രെസ്റ്റ് ട്യൂമര്‍ സെല്‍ വളര്‍ച്ചയെ തടയുന്ന ആന്റി ഈസ്ട്രജനിക് ഇഫക്റ്റുകള്‍ ലിഗ്നാന്‍ പ്രകടിപ്പിക്കുന്നു. കൂടാതെ ഇവയില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ്, ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്തനത്തിലെയും സെര്‍വിക്സിലെയും ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ച പരിമിതപ്പെടുത്താന്‍ സഹായിക്കുന്നു.