നടന് മോഹന്‍ലാലിനെതിരായ അധിക്ഷേപവീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ അജു അലക്സിനെതിരെ കൂടുതല്‍ നടപടി വന്നേക്കും.വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ മോഹൻ ലാലിനെതിരെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അജു പ്രതികരിച്ചതിന് പിന്നാലെയാണ് പൊലീസും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചത്.
സൈന്യത്തിന്റെ വിലപ്പെട്ട സമയം താരം നഷ്ടപ്പെടുത്തി. മോഹൻലാലിനെതിരെ ടെറിട്ടോറിയൽ ആർമിക്ക് പരാതി നൽകുമെന്നും യൂട്യൂബർ അജു അലക്സ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അജുവിന്റെ പ്രതികരണം. അതേസമയം, ചെകുത്താനെതിരെ കൂടുതൽ നിയമനടപടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.