അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്ന് മാൽപെ സംഘം. ജീവൻ പണയപ്പെടുത്തിയുള്ള നിർണായക രക്ഷാപ്രവർത്തനത്തിനാണ് ഷിരൂർ സാക്ഷ്യം വഹിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് തവണയാണ് മാൽപെ സംഘം നദിയുടെ ആഴത്തിലേക്ക് ഇറങ്ങിയത്. ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് കരയിലേക്ക് കയറിയ സംഘം പിന്നീട് രണ്ടുതവണകൂടി നദിക്കടിയിലിറങ്ങി പരിശോധന നടത്തി. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയിട്ടുണ്ട്. സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കൃത്യമായ നിർദേശങ്ങളുമായി എൻ.ഡി.ആർ.എഫിന്റേയും നാവികസേനയുടേയും കരസേനയുടേയും ഉദ്യോഗസ്ഥരും ബോട്ടുകളും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.