കേരളത്തിലും 5 ജി വേഗത ഇന്നു മുതല്‍. റിലയന്‍സ് ജിയോയുടെ 5 ജി സേവനത്തിന്റെ ആദ്യ ഘട്ടം കൊച്ചിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ഇന്ന് മുതൽ കൊച്ചിയിൽ 5 ജി സേവനം ആദ്യമായെത്തും. റിലയൻസ് ജിയോയാണ് സംസ്ഥാനത്ത് സേവനമെത്തിക്കുന്നത്. നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭിക്കുക.
കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം ഇന്ത്യയിലെ നാല് നഗരങ്ങളിൽ ലഭ്യമാക്കിയിരുന്നു. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്.
2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോയുടെ ലക്ഷ്യം.