രാജ്യത്ത് ലക്ഷ്വറി കാറുകളുടെ വില്‍പ്പന അതിവേഗം കുതിക്കുന്നതായി റിപ്പോര്‍ട്ട്. ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന കാലമായിട്ടും, അത്യാഡംബര കാറുകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറുകയാണ്. ലോക വിപണിയില്‍ ലക്ഷ്വറി കാറുകളുടെ വില്‍പ്പനയില്‍ നേരിയ തോതില്‍ മങ്ങല്‍ ഏല്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ വില്‍പ്പന കുതിക്കുയാണെന്നാണ് കമ്പനികളുടെ അഭിപ്രായം. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങളെയാണ് ലക്ഷ്വറി വാഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 2022- ലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പന 50 ശതമാനമാണ് വര്‍ദ്ധിച്ചത്. 2018- ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വര്‍ദ്ധനവിനെ പിന്തള്ളിയാണ് ഇത്തവണ കൈവരിച്ച നേട്ടം. ലക്ഷ്വറി വാഹനങ്ങളുടെ വിപണിയില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. 4 കോടി രൂപയ്ക്ക് മുകളിലാണ് ലംബോര്‍ഗിനിയുടെ വില.