ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തിന്റെ കഥ പറയുന്ന ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 40 കോടിയോളം മുതല്‍ മുടക്കില്‍ അന്‍പതോളം വരുന്ന അഭിനേതാക്കളെ അണിനിരത്തിയാണ് ചിത്രത്തിന്റെ അവതരണം. കൊച്ചി, ഹൈദരാബാദ്, കശ്മീര്‍, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. സൂപ്പര്‍താരമായ ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാവനയാണ് നായിക. സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, രഞ്ജിത്ത്, ലാല്‍, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്മാന്‍, അഭിരാം പൊതുവാള്‍, ബിപിന്‍ ചന്ദ്രന്‍ ,അറിവ്, മനോഹരി ജോയ്, മാലാ പാര്‍വതി, ദേവികാഗോപാല്‍, ബേബി ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ജസീര്‍ മുഹമ്മദ്, രജിത് കുമാര്‍ (ബിഗ് ബോസ് ഫെയിം), ഖയസ് മുഹമ്മദ്.എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ്. സോമശേഖരനാണ്.