പ്രണയമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ചിലര്‍ പ്രണയിച്ച് വൈകാതെ വിവാഹം കഴിക്കും. ചില പ്രണയങ്ങള്‍ അതിവേഗം തകരും. ഇരുവരും പിരിയുകയും ചെയ്യും. ചില പ്രണയങ്ങള്‍ വിവാഹത്തിലെത്താന്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കേണ്ടിവരും. പ്രണയിച്ച് 35 വര്‍ഷങ്ങള്‍ക്കു ശേഷം കാമുകന്‍ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ വിശേഷമാണിത്. അറുപതുകാരിയായ ആന്‍ഡ്രിയ മുറെ എന്ന കാമുകിയോട് 58 കാരനായ കാമുകന്‍ ഗ്രഹാം മാര്‍ട്ടിന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയതു ലോകമെങ്ങും വാര്‍ത്തയായി. 1988 -ലാണ് ഇവര്‍ തമ്മിലുള്ള പ്രണയം ആരംഭിച്ചത്. പ്രണയം എട്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ഗ്രഹാം ഒരു മോതിരം വാങ്ങി എന്‍ഗേജ്മെന്റ് റിങ്ങായി ആന്‍ഡ്രിയയുടെ വിരലില്‍ അണിയിച്ചു. 28 വര്‍ഷമായി ഇവര്‍ ഒന്നിച്ചു ജീവിക്കുകയാണ്. വിവാഹം കഴിച്ചിട്ടില്ലെന്നു മാത്രം. വിവാഹം വേണ്ടെന്നായിരുന്നു നിലപാട്. ഇപ്പോഴതു തിരുത്തി. സ്‌കോട്ട്‌ലന്‍ഡിലെ മോറേയിലെ ലോസിമൗത്തിലെ ബീച്ചില്‍ അയാള്‍ ആന്‍ഡ്രിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ആന്‍ഡ്രിയ സത്യത്തില്‍ അദ്ഭുതപ്പെട്ടുപോയി. സെപ്റ്റംബര്‍ ഒമ്പതിന് വിവാഹം നടത്താനാണ് ഇവരുടെ തീരുമാനം. ആന്‍ഡ്രിയയുടെ 88 വയസുള്ള പിതാവ് അവളെ വിവാഹവേദിയിലേക്ക് കൈപിടിച്ചു നടത്തും. ഗ്രഹാമിന്റെയും ആന്‍ഡ്രിയയുടെയും മക്കളും കൊച്ചുമക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കും. ഇവരെല്ലാം വയസുകാലത്തെ വിവാഹത്തിന്റെ ത്രില്ലിലാണ്.