മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ അറ്റാദായം 2022 ഡിസംബര്‍ 31 ന് അവസാനിച്ച 9 മാസക്കാലയളവില്‍ 52 കോടിയായി. ഓഡിറ്റു ചെയ്യാത്ത കണക്കുകളനുസരിച്ച് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ ഇക്കാലയളവിലെ 4.52 കോടിയില്‍ നിന്ന് 335% വര്‍ധിച്ച് 19.66 കോടിയായി. മൊത്തവരുമാനം 93.01 കോടിയില്‍ നിന്ന് 21% വര്‍ധിച്ച് 112.8 കോടിയുമായി.വായ്പാതുകഡിസംബര് 31 ന് അവസാനിച്ച 9 മാസക്കാലയളവിലെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 18.32 കോടിയില്‍ നിന്ന് 385% വര്‍ധിച്ച് 52.27 കോടിയായി. വായ്പയായി നല്കിയ തുക വാര്‍ഷികനിരക്കില്‍ നോക്കുമ്പോള്‍ 779 കോടിയില്‍ നിന്ന് 32% വര്‍ധിച്ച് 1030 കോടിയായി. കമ്പനി മാനേജ് ചെയ്യുന്ന മൊത്തം ആസ്തികളുടെ വലിപ്പം 4.6 കോടിയുടെ ഡിഎ പോര്‍ട്ഫോളിയോ ഉള്‍പ്പെടെ 2141 കോടിയുമായി. പ്രതി ഓഹരി വരുമാനം 11.37 രൂപയില്‍ നിന്ന് 32.05 രൂപയായി.