കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്‍റെ പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി ആര്‍. ബിന്ദു. സെർച്ച് കമ്മിറ്റിയിൽ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ കണ്‍വീനർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര സംവിധായകന്‍ ടി. വി. ചന്ദ്രന്‍ എന്നിവർ അംഗങ്ങൾ.
ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഗവേണിങ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. പഠനസംബന്ധിയായ മറ്റു വിഷയങ്ങളും അഭിസംബോധന ചെയ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും, കാലാവധി പൂര്‍ത്തിയായതിനാലാണ് രാജി സമര്‍പ്പിച്ചതെന്നും വിശദീകരണം.
.