കെ പി സി സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേതൃത്വം നല്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര 27ന് തിരുവനന്തപുരത്ത് പ്രവേശിക്കുമെന്ന് ഡി സി സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ഈ മാസം 9ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജാഥ 13 ജില്ലകളിലും കടന്നാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഫെബ്രുവരി 27 വൈകുന്നേരം 3 മണിക്ക് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടു കോണത്ത് ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജാഥക്ക് വരവേല്‍പ്പ് നല്‍കും. 28ന് രാവിലെ 10 മണിക്ക് നന്ദാവനം മുസ്ലീം അസോസിയേഷന് ഹാളില്‍ നടക്കുന്ന ജനകീയ ചര്‍ച്ചാ സദസ്സില്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള നൂറിലധികം പേര് പങ്കെടുക്കും. 29ന് വൈകുന്നേരം 4.30ന് ആരംഭിക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എ ഐ സി സി ജനറല്‍ സെക്രട്ടറി സച്ചിന് പൈലറ്റ് മുഖ്യാതിഥിയാകും.
27 മുതല്‍ 29 വരെ സമരാഗ്നി തലസ്ഥാനത്ത്
