ഇന്ത്യയിലെ വിദ്യാഭ്യാസവും തൊഴിലവസരവും മെച്ചപ്പെടുത്തുന്നതിനായി 255.5 മില്യണ്‍ യുഎസ് ഡോളര്‍ വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സഹായം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ 275 സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ പ്രോജക്റ്റ് പിന്തുണയ്ക്ക് ഇത് സഹായമാകും. ഓരോ വര്‍ഷവും 3,50,000-ത്തിലധികം വിദ്യാര്‍ത്ഥികളുടെ കഴിവുകളും തൊഴില്‍ക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും. പദ്ധതിയുടെ ഭാഗമായി, ആശയവിനിമയത്തിലും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ നവീകരിച്ച പാഠ്യപദ്ധതികളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. പ്രൊഫഷണല്‍ മേഖലകളില്‍ മികച്ച ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സേവനങ്ങള്‍ എന്നിവയിലുള്ള പ്രയോജനവും ലഭിക്കുമെന്ന് ലോക ബാങ്ക് അറിയിച്ചു. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ (ഐ.ബി.ആര്‍.ഡി) നിന്നുള്ള 255.5 മില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് അഞ്ച് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 14 വര്‍ഷത്തെ അന്തിമ കാലാവധിയുണ്ട്.