മൂന്നാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ആപ്പിളിന്റെ ഐഫോണ്‍ 15 സീരിസിലെ ഏറ്റവും കപ്പാസിറ്റിയുള്ള പ്രോ മോഡലിന്റെ വില 2.4 ലക്ഷം രൂപയിലേറെ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 15 പ്രോ മാക്സിന്റെ 2 ടിബി വേരിയന്റിനാണ് ഈ വില പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മോഡലുകളുടേതിനേക്കാള് 500 ഡോളര്‍ അധികമായിരിക്കും ഇതിനു വില. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 14 പ്രോ മാക്സിന്റെ 1 ടിബി വേരിയന്റിന്റെ വില 1599 ഡോളറാണ്. ഇതിന് ഇന്ത്യയിലെ എംആര്‍പി 1,89,900 രൂപയാണ്. ഐഫോണ്‍ 15 പ്രോ മാക്സ് 2ടിബിയുടെ വില 2,100 ഡോളറായിരിക്കുമെന്നാണ് ഇപ്പോഴത്തെ ഊഹം. ഏകദേശം രണ്ടര ലക്ഷത്തോളം രൂപക്കായിരിക്കും ഇത് ഇന്ത്യയില്‍ വില്‍ക്കുക. ഒരു ഫോണിന് മാക്ബുക്ക് പ്രോയേക്കാള്‍ 60 ശതമാനം അധിക വില നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഐഫോണ്‍ 14 പ്രോ സീരിസിനെക്കാള്‍ ചില അധിക ടെക്നോളജിയില്‍ നിര്‍മിച്ചതായിരിക്കും 15 പ്രോ മാക്സ് സീരിസ്.