മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ ലേഖനം. മുസ്ലിം ലീഗ് ഇപ്പോഴുയര്‍ത്തുന്നത് മതരാഷ്ട്രവാദികളുടെ മുദ്രാവാക്യമാണെന്ന് ലേഖനത്തിൽ വിമര്‍ശിക്കുന്നു. കമ്യുണിസ്റ്റുകൾ മതനിരാസരാണെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന ലീഗിനെ മത രാഷ്ട്രീയ വാദികളുടെ പാളയത്തിലെത്തിക്കുമെന്ന് ലേഖനത്തിൽ പറയുന്നു. കേരളത്തിലെ പ്രബല മുസ്ലിം വിഭാഗമായ സുന്നികളുമായി യോജിക്കാവുന്ന വിഷയങ്ങളിൽ യോജിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും ലേഖനത്തിലുണ്ട്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി ഇടതുപക്ഷം സ്വീകരിച്ച നിലപാട് മുസ്ലിം സംഘടനകളെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചുവെന്നും ഇതാണ് ലീഗും സമസ്തയും തമ്മിലുള്ള സംഘർഷത്തിന് കാരണമെന്ന് ലേഖനത്തിൽ പറയുന്നു.