അമിതമായ മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. പോഷകാഹാരക്കുറവ്, സമ്മര്‍ദ്ദം, താരന്, ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ എന്നിവയെ തുടര്‍ന്നെല്ലാം മുടികൊഴിച്ചിലുണ്ടാകാം. അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളര്‍ച്ചയും ശക്തിയും പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. മുടികൊഴിച്ചില്‍ കുറയ്ക്കുന്നിന് സഹായിക്കുന്ന ആറ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെകുറിച്ചറിയാം. ശരീരത്തില്‍ പ്രോട്ടീന്‍ ഇല്ലാത്തപ്പോള്‍ മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. കരുത്തുള്ളതും ആരോഗ്യകരവുമായ മുടിയ്ക്ക് വേണം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. പയറില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ ഗുണം ചെയ്യും. ഇവയെല്ലാം ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമാണ്. മുടി പ്രധാനമായും കെരാറ്റിന്‍ എന്ന ഒരു തരം പ്രോട്ടീനില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടിക്കും തലയോട്ടിക്കും ആവശ്യമായ ബയോട്ടിന്‍, കാല്‍സ്യം, ബി വിറ്റാമിനുകള്‍ (ബി2, ബി12 പോലുള്ളവ) തുടങ്ങിയ മറ്റ് പോഷകങ്ങളും പനീറില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും അവശ്യ പോഷകങ്ങളും അടങ്ങിയ ചിക്കന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, കോഴിയിറച്ചിയിലെ പ്രോട്ടീന്‍ മുടിയുടെ നിര്‍മ്മാണ വസ്തുവായ കെരാറ്റിന്‍ ഉല്പാദനത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, ചിക്കന്‍ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന ബി വിറ്റാമിനുകള്‍ (ബി6, ബി12 പോലുള്ളവ) നല്കുന്നു. മത്സ്യം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നല്കുന്നു. ഇവ രണ്ടും മുടിക്ക് വളരെ നല്ലതാണ്. പേശികളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ടിഷ്യൂകള്‍ നന്നാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.