ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും സിനിമയിലേക്ക്
സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്ന് വീണ്ടും മലയാള സിനിമയിലേക്ക് ഒരാൾ കൂടി. സുരേഷ് ഗോപിയുടെ
ഇളയ മകൻ മാധവ് സുരേഷാണ് താരകുടുംബത്തിൽ നിന്ന് മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തുന്ന പുതിയ അംഗം.
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രത്തിലൂടെ തന്നെയാണ് ഇളയ മകന്റെ കടന്നുവരവ്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിച്ച് അഭിനയിച്ച ജോഷിയുടെ പാപ്പൻ സൂപ്പർ ഹിറ്റ് ആയിരുന്നു.
മറ്റൊരു മകനുമൊത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ വീണ്ടും എത്തുമ്പോൾ സുരേഷ് ഗോപിയുടെ ആരാധകർ ആവേശത്തോടെയാണ് പുതിയ ചിത്രത്തെ കാത്തിരിക്കുന്നത്.
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് മാധവ് സുരേഷ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്.