2022 ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്ന് 17 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോര്‍ട്ട്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആഗോളതലത്തില്‍ 56 ലക്ഷത്തിലധികം വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മൂന്നാം പാദത്തില്‍ 50 ലക്ഷത്തിലധികം ചാനലുകളും യൂട്യൂബ് നീക്കം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റ അല്ലെങ്കില്‍ ചിത്രങ്ങള്‍, സ്‌കാമുകള്‍, വിഡിയോ, കമന്റ് സ്പാം എന്നിവ ഉള്‍പ്പെടെ കമ്പനിയുടെ സ്പാം നയങ്ങള്‍ ലംഘിച്ചതിനണ് ഈ ചാനലുകളില്‍ മിക്കവയും നീക്കം ചെയ്തത്. കഴിഞ്ഞ പാദത്തില്‍ 72.8 കോടിയിലധികം കമന്റുകളും നീക്കം ചെയ്തു. ഇവയില്‍ ഭൂരിഭാഗവും സ്പാമായിരുന്നു. നീക്കം ചെയ്ത കമന്റുകളില്‍ 99 ശതമാനത്തിലേറെയും മെഷീന്‍ തന്നെ സ്വയമേവ കണ്ടെത്തിയതാണ്.