യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം. അതോടൊപ്പം വ്യാജ തിരിച്ചറിയൽ രേഖ കേസിലെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ, പൊലീസിനെ കോടതി വിമർശിച്ചു. ക്രിമിനൽ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് തിരുവനന്തപുരം സിജെഎം കോടതി നിരീക്ഷിച്ചു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ വാദം കേള്‍ക്കവെയായിരുന്നു വിമർശനം.