പുതിയ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്.എസ്.ഇയ്ക്ക് വേണ്ടി കെ.എല്‍. 27 എം 7777 എന്ന നമ്പര്‍ സ്വന്തമാക്കി യുവസംരംഭക. 7.85 ലക്ഷം രൂപ മുടക്കിയാണ് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ നിരഞ്ജന ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. കേരളത്തിലെ ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. തിരുവല്ല ആര്.ടി.ഒയ്ക്ക് കീഴിലായിരുന്നു ലേലം. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവരെല്ലാം വാഹനത്തിന് ഇഷ്ട നമ്പര്‍ കൂടി സ്വന്തമാക്കുന്നവരാണ്. നേരത്തെ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ചലച്ചിത്ര താരം പൃഥ്വിരാജ് 7.5 ലക്ഷം രൂപ മുടക്കിയിരുന്നു. ഈ റെക്കോര്‍ഡ് കൂടിയാണ് നിരഞ്ജന മറിടകന്നത്. 1.78 കോടി രൂപയ്ക്കാണ് ഡിഫന്‍ഡര്‍ വാങ്ങിയത്. ലേലമുറപ്പിച്ച തുക അടച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫാന്‍സി നമ്പര്‍ വച്ച വാഹനത്തില്‍ ചെത്തിനടക്കാം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan