സാംസങിന്റെ എസ് സീരീസില്‍ 24 പ്ലസിലേക്കൊരു അപ്‌ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മികച്ച ഓഫറുമായി ആമസോണ്‍. 99,999 രൂപ വിപണി വിലയുണ്ടായിരുന്നു ഗ്യാലക്‌സി എസ് 24 പ്ലസ് ഫോണ്‍ 39 ശതമാനത്തോളം ഡിസ്‌കൗണ്ടിനുശേഷം 61,199 രൂപ വിലയില്‍ വാങ്ങാം. എന്നാല്‍ തൊട്ട് മുന്‍പുള്ള മോഡലുകള്‍ക്ക് 22,800 രൂപയോളം എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. 120ഹെര്‍ട്‌സ് റിഫ്രഷ് നിരക്ക് പിന്തുണയ്ക്കുന്ന 6.7 ഇഞ്ച് 2കെ എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് എസ് 24 പ്ലസില്‍ വരുന്നത്. ഗോറില്ല വിക്ടസ് 2 പരിരക്ഷയുമുണ്ട്. മാത്രമല്ല, ഇതിന് 2600 നിറ്റ് പീക്ക് ബ്രൈറ്റ്‌നസും ലഭ്യമാണ്.ഗ്യാലക്സി എസ് 24 പ്ലസില്‍ എക്സിനോസ് 2400 എസ്ഒസി , 12 ജിബി റാമും 512 ജിബി സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. ഈ സ്മാര്‍ട്ട്ഫോണില്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്, 15 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്, 4.5 വാട്ട് റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് പിന്തുണ എന്നിവയുള്ള 4900 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി, ഒഐഎസ് പിന്തുണയുള്ള 50 എംപി പ്രധാന ക്യാമറയും 3x ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 10എംപി ടെലിഫോട്ടോ സെന്‍സറും 12എംപി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 12 എംപി ക്യാമറയുണ്ട്.