സിം കാര്‍ഡിന്റെ സഹായമില്ലാതെ കോളുകള്‍ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനുമുള്ള പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡയറക്ട് ടു ഡിവൈസ് എന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ- ഭൗമ മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്ത കണക്ടിവിറ്റി നല്‍കുന്നുവെന്നാണ് ബി.എസ്.എന്‍.എല്‍ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വിയാസാറ്റുമായി ചേര്‍ന്ന് ഡി2ഡി ടെക്നോളജിയുടെ പരീക്ഷണം ബി.സ്.എന്‍.എല്‍ പൂര്‍ത്തിയാക്കി. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ മുതല്‍ കാറുകള്‍ വരെ ഉപഗ്രഹ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനാകുമെന്ന് വിയാസാറ്റ പറയുന്നു. വിദൂരസ്ഥലങ്ങളിലും നെറ്റ്വര്‍ക്ക് കുറവുള്ളിടങ്ങളിലും പോലും തടസരഹിതമായി ആശയ വിനിമയം സാധ്യമാക്കാന്‍ ഇതു വഴി സാധിക്കും. ഭാവിയില്‍, ദുരന്തങ്ങള്‍ അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള ഭയാനകമായ സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള ഭാവി വാഗ്ദാനമാണ് ഡി2ഡി സാങ്കേതികവിദ്യ നല്‍കുന്നത്. സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങള്‍ക്കായി ശ്രമം നടത്തുന്നുണ്ട്.