നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ പുതിയ കാല്‍വെപ്പുമായി പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. നിക്ഷേപകരെ ലക്ഷ്യമിട്ട് ഓഹരി വാങ്ങലും വില്‍പ്പനയും സാധ്യമാക്കുന്ന ഷെയര്‍. മാര്‍ക്കറ്റ് എന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഓഹരികള്‍ക്ക് പുറമേ, മ്യൂച്വല്‍ ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നിവയിലും നിക്ഷേപം നടത്താന്‍ കഴിയുന്നതാണ്. ഫോണ്‍പേയുടെ ഉപസ്ഥാപനമായ ഫോണ്‍പേ വെല്‍ത്തിന് കീഴിലാണ് പുതിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും യുപിഐ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫോണ്‍പേ അടുത്തിടെ വായ്പ, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലേക്കും ചുവടുകള്‍ ശക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഷെയര്‍ മാര്‍ക്കറ്റ് രംഗത്തേക്കുള്ള കടന്നുവരവും. സീറോധ, ഗ്രോ, അപ്‌സ്റ്റോക്ക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് മൊബൈല്‍ ആപ്പ് വഴിയുള്ള ഓഹരി നിക്ഷേപ സേവന രംഗത്ത് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളാണ് ഫോണ്‍പേയുടെ പ്രധാന എതിരാളികള്‍. അമേരിക്കന്‍ ഇ-കോമേഴ്‌സ്/ഹൈപ്പര്‍ മാര്‍ക്കറ്റ് ഭീമനായ വാള്‍മാര്‍ട്ടിന് 85 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം കൂടിയാണ് ഫോണ്‍പേ.