ഉറക്കമില്ലായ്മ മുതല്‍ കാന്‍സറിനെ വരെ തുരത്താന്‍ കഴിയുന്ന പഴമാണ് കിവി അല്ലെങ്കില്‍ ചൈനീസ് ചൈനീസ് ഗൂസ്‌ബെറി എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ഗുണത്തിനൊപ്പം രുചിയിലും കിവി തന്നെ കേമന്‍. സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേര്‍ട്ടുകളോടൊപ്പവും കിവി ചേര്‍ക്കാം. കിവിയില്‍ സെറോടോണിന്‍, ഫോളേറ്റ് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവികള്‍ കഴിക്കുന്നത് നല്ലതാണെന്ന് ദി ജേര്‍ണല്‍ ഓഫ് സ്ലീപ്പ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. കൂടാതെ ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തില്‍ അയണിന്റെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയില്‍ ഓറഞ്ചിനേക്കാള്‍ 100 ഗ്രാമിലധികം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയ കിവി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിനും കിവി ഗുണകരമാണ്. ഗര്‍ഭകാല ആരോഗ്യം സംരക്ഷിക്കുന്നതിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും കിവി നല്ലതാണ്. ശ്വാസകോശാര്‍ബുദം, വയറ്റിലെ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെ ചെറുക്കാന്‍ കിവി സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.