യമഹ ആര്‍ 15 കണക്കുകള്‍ പുറത്തു വിട്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഇതുവരെ 10 ലക്ഷം ആര്‍ 15 ബൈക്കുകളാണ് യമഹ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെ വിറ്റഴിച്ചപ്പോള്‍ 10 ശതമാനം മാത്രം കയറ്റുമതി ചെയ്തു. യമഹയുടെ ഛത്തീസ്ഗഢിലെ സൂരജ്പൂര്‍ പ്ലാന്റിലാണ് ആര്‍ 15 ന്റെ നിര്‍മാണം നടക്കുന്നത്. ഈ ഇരുചക്ര വാഹനം ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത് 2008 ലാണ്. പെര്‍ഫോമന്‍സും മൈലേജും തന്നെയാണ് ആര്‍ 15 നു ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത്. 2008 ല്‍ ആദ്യ തലമുറ വിപണിയിലെത്തി മൂന്നു വര്‍ഷത്തിന് ശേഷം 2011 ലാണ് രണ്ടാം തലമുറ വി2.0 പുറത്തിറങ്ങിയത്. 2018 ല്‍ മൂന്നാം തലമുറ വി3.0 യും 2021ല്‍ നാലാം തലമുറ വി4.0 യും വിപണിയിലെത്തി. 155 സി സി ലിക്വിഡ് കൂള്‍ഡ് 4 സ്‌ട്രോക്ക് എന്‍ജിനാണ് ഈ ഇരുചക്ര വാഹനത്തില്‍. 18.4 പി എസ് കരുത്തും 14.2 എന്‍ എം ടോര്‍ക്കും നല്‍കും. ഏറ്റവും കുറഞ്ഞ വേരിയന്റിന് 1,66,700 രൂപ മുതലാണ് എക്‌സ് ഷോറൂം വിലയാരംഭിക്കുന്നത്. ആര്‍ 15 വി4 നു 183600 മുതല്‍ 1,88,600 വരെയും ആര്‍ 15 എം നു 1,99,800 മുതല്‍ 210800 വരെയുമാണ് വില.