ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എയ്റോക്സ് 155-ന്റെ 2023 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി. ഈ മോഡലില്‍ ഇപ്പോള്‍ ക്ലാസ് ഡി ഹെഡ്ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നു. മൊത്തത്തിലുള്ള ബോഡിയില്‍ യമഹ മോട്ടോജിപി ലിവറി ഫീച്ചര്‍ ചെയ്യുന്ന പുതിയ എയറോക്സ് 155 മോട്ടോജിപി എഡിഷന്റെ വില 1,48,300 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി). പ്രത്യേക മോണ്‍സ്റ്റര്‍ എനര്‍ജി ലിവറി പുതിയ എയ്റോക്സ് 155 ന് നല്‍കിയിരിക്കുന്നു. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ ഘടിപ്പിച്ച പുതിയ തലമുറ 155 സിസി ബ്ലൂ കോര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഒരു സിവിടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ, ലിക്വിഡ്-കൂള്‍ഡ്, 4-സ്‌ട്രോക്ക്, സോക്, 4വാല്‍വ് മോട്ടോറിന് 8,000ആര്‍പിഎമ്മില്‍ 15പിഎസ് പരമാവധി പവര്‍ ഔട്ട്പുട്ടും 6,500ആര്‍പിഎമ്മില്‍ 13.9എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി പതിപ്പിനൊപ്പം, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍, സില്‍വര്‍ എന്നീ നാല് നിറങ്ങളില്‍ ഏയിറോക്‌സ് 155 ലഭ്യമാണ്.