ജാപ്പനീസ് ഇരുചക്ര വാഹന ബ്രന്‍ഡായ യമഹ ഇന്ത്യ തങ്ങളുടെ ആഡംബരവും വിലകൂടിയതുമായ രണ്ട് മോട്ടോര്‍സൈക്കിളുകളായ ആര്‍3, എംടി 03 എന്നിവയുടെ വില കുറച്ചു. ഈ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്നത് ഇപ്പോള്‍ 1.10 ലക്ഷം രൂപ കുറഞ്ഞു. ഈ കിഴിവോടെ ആര്‍3 യുടെ പുതിയ എക്സ് ഷോറൂം വില നേരത്തെ 4.70 ലക്ഷം രൂപ ആയിരുന്നത് 3.60 ലക്ഷം രൂപയായി. അതുപോലെ, എംടി 03 ന്റെ പുതിയ എക്സ്ഷോറൂം വില നേരത്തെ 4.60 ലക്ഷം രൂപയായിരുന്നത് 3.50 ലക്ഷം രൂപയായി. ഇവയാണ് പുതിയ വിലയെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതൊരു സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പനയല്ല. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ വിലകള്‍ നിലവില്‍ വന്നു.