നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’. ചിത്രത്തിലെ ‘യല്ല ഹബിബി’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന് മുകുന്ദന് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സിയാ ഉള് ഹഖ്, വിദ്യാ പ്രകാശ്, മിഥുന് മുകുന്ദന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന് സ്റ്റീഫനും നിവിന്‍ പോളിയുമാണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.