ഇലോണ്‍ മസ്‌കിന്റെ എക്‌സ് കോര്‍പ്പ് (ട്വിറ്റര്‍) ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇന്ത്യയില്‍ 23.95 ലക്ഷം പേരുടെ എക്‌സ് അക്കൗണ്ടുകള്‍ നിരോധിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതപ്രകാരമല്ലാത്ത നഗ്‌നതയെ പ്രോത്സാഹിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് പ്രധാനമായും റദ്ദാക്കിയത്. രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1,772 അക്കൗണ്ടുകളും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ആയ എക്‌സ് നീക്കി.പ്രതിമാസ റിപ്പോര്‍ട്ട്പുതിയ ഐ.ടി നിയമമനുസരിച്ച് 5 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള സാമൂഹ്യ മാധ്യമങ്ങള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഈ മാസം എക്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പരാതി പരിഹാര സംവിധാനം വഴി ഇക്കാലയളവില്‍ കമ്പനിക്ക് ഉപയോക്താക്കളില്‍ നിന്ന് മൊത്തം 3,340 പരാതികളും ലഭിച്ചിരുന്നു.