ഏറ്റവും വലിയ താടിക്കാരനെ നമുക്കു പരിചയപ്പെടാം. എട്ടടി മൂന്നിഞ്ചു നീളമുള്ള താടിയുമായി ഇദ്ദേഹം ഗിന്നസ് ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ്. കാനഡയില്‍ താമസിക്കുന്ന സിഖ് അനുഭാവിയായ സര്‍വാന്‍ സിംഗ് ആണ് താടികൊണ്ടു ലോക റിക്കാര്‍ഡിട്ടത്. ഏറ്റവും വലിയ താടിക്കാരനുള്ള ലോക റിക്കോര്‍ഡ് നേരത്തെ സ്വീഡന്‍ സ്വദേശിയായ ബിര്‍ഗര്‍ പെല്ലസിനായിരുന്നു. സര്‍വാന്റെ താടി നേരത്തേയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. 2008 ല്‍ ഏഴടി എട്ടിഞ്ചായിരുന്നു സര്‍വാന്‍ സിംഗിന്റെ താടിയുടെ നീളം. 17 -ാം വയസോടെയാണ് സര്‍വാന്‍ നീട്ടി തുടങ്ങിയത്. താടി ഈശ്വരന്റെ അനുഗ്രഹമാണന്നാണ് സര്‍വാന്‍ പറയുന്നത്. താടിയെ മികച്ച നിലയിലാണു പരിപാലിക്കുന്നത്. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി ഉണക്കിും. പിന്നെ എണ്ണയും ജെല്ലും ഉപയോഗിച്ചു മിനുക്കുകയും ചെയ്യും. പകലും രാത്രിയിലും വലിയ തുണികൊണ്ട് കെട്ടിയാണ് താടി സൂക്ഷിക്കുന്നത്. പ്രത്യേക ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ മാത്രമാണ് ഇദ്ദേഹം താടി അഴിച്ചിടാറ്. സര്‍വാന്‍ സിംഗിന്റെ താടിയില്‍ തിരുപ്പനില്ല.