ഗുരുതരമായ തെരുവുനായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു.വാക്സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല’. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത് എന്ന് ലേഖനത്തിൽ പരിഹസിക്കുന്നു. എന്നാൽ പ്രശ്നം ഗുരുതരമായതോടെ സര്‍ക്കാര്‍ പേപിടിച്ച നായ്ക്കളെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കയറിയിട്ടുണ്ട്. നായകൾക്കായി ഊർജിത വാക്സിനേഷൻ ഡ്രൈവ് തുടങ്ങുകയും ചെയ്തു.
ലഖിംപൂർ ഖേരിയിൽ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലചെയ്യപ്പെട്ട സഹോദരിമാരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. തെളിവ് കണ്ടെത്താനായി പോസ്റ്റുമോർട്ടം നടപടികളെല്ലാം ക്യാമറിയിൽ പതിപ്പിച്ചിട്ടുണ്ട്. അതിനിടെ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ തൂക്കി കൊല്ലണമെന്നാണ് പെൺകുട്ടികളുടെ അച്ഛൻ വാർത്താ ഏജൻസിയോട് പറഞ്ഞത്. പോസ്റ്റുമോർട്ടത്തിന് ശേഷം പെൺ കുട്ടികളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.