ലോക്സഭാ രാജ്യസഭാ അംഗങ്ങൾ പാർലമെന്റ് സെൻട്രൽ ഹാളിൽ ഒത്തു ചേർന്ന് ഫോട്ടൊ എടുത്തു. പുതിയ പാർലമെൻറ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെയായിരുന്നു ഫോട്ടോ സെഷൻ.കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാസംവരണ ബിൽ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തി. പുതിയ മന്ദിരത്തിലെ ആദ്യ ബില്ലാകും ഇത്. നാളെ ലോക്‌സഭയിൽ ബിൽ പാസാക്കുകയും വ്യാഴാഴ്ച്ച രാജ്യസഭയിൽ ചർച്ചയും നടത്തുമെന്നാണ് സൂചന.